ഇന്ത്യന്‍ ഭരണഘടന ശില്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ കേന്ദ്ര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവഹേളിച്ചതിനെതിരെ എസ്.ഡി.പി.ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ് ഡി പി ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റാഫി താഴത്തേതില്‍ സംസാരിച്ചു. സി കെ ശറഫുദ്ധീന്‍, സദറുദ്ധീന്‍ തങ്ങള്‍, എസ് അദ്‌നാന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.