കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം എംഎല്‍എ എ സി മൊയ്തീന്‍ നിര്‍വഹിച്ചു.

കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം എംഎല്‍എ എ സി മൊയ്തീന്‍ നിര്‍വഹിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളിന്റെ ചിരകാല അഭിലാഷമായിരുന്ന ലാബ് സമുച്ചയം നിര്‍മ്മിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണം സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്.ആര്‍ അനിതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍ പേര്‍സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമന്‍, റ്റി സോമശേഖരന്‍, പി കെ ഷബീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി ബേബി, കൗണ്‍സിലര്‍ വി.എസ് സുനില്‍കുമാര്‍, എച്ച് എം ഡാര്‍ലിമോള്‍ ഐസക്, പി ടി ഐ പ്രസിഡന്റ് പ്രിയ സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ വിരമിച്ച അധ്യാപകര്‍ പി ടി എ ,എസ് എം സി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT