കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം.
സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കും ആണ് പരിക്കേറ്റത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്‌സല്‍, എബിവിപി പ്രവര്‍ത്തകരായ ദേവജിത്ത്, സനല്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
Home Bureaus Kunnamkulam കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്