കാണിപ്പയ്യൂരില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കടകളിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനങ്ങളിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായും ഫ്രൂട്ട്സ് കട പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Home Bureaus Kunnamkulam കാണിപ്പയ്യൂരില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം