പെരുമ്പിലാവ് പാതാക്കര ചേതന ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ലോക ധ്യാനദിനം ആചരിച്ചു. പൊറവൂര്‍ ശിവക്ഷേത്ര ആല്‍ത്തറയില്‍ നടന്ന ദിനാചരണം കര്‍ഷക അവാര്‍ഡ് ജേതാവ് എം.ബാലാജി ഉദ്ഘാടനം ചെയ്തു. കഥകളി ആചാര്യന് രാജീവ് പൂശപ്പള്ളി അദ്ധ്യക്ഷനായി. സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി കെ.കൊച്ചനിയന് മുഖ്യാതിഥിയായി. 2 മാസമായി ക്ലബിന്റെ ആഭിമുഖ്യത്തില്‍ പാതാക്കരയിലെ 50 ഓളം സ്ത്രീകള്‍ക്കായി സൗജന്യ പരിശീലനം നടത്തി വരുന്നു. യോഗാചാര്യന് മനീഷ് മേല്വീട്ടിലിന്റെ നേതൃത്വത്തിലാണ് പരിശീലനം.