എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് തോട്ടുപാലം പാടശേഖരത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷം

എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് തോട്ടുപാലം പാടശേഖരത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷം. നാല് ഏക്കറോളം നെല്‍വയലുകളിലെ കൃഷി നശിപ്പിച്ചു. പടലക്കാട്ടില്‍ മുഹമ്മദ്, കൊണ്ടപറമ്പില്‍ മോഹനന്‍, പടലക്കാട്ടില്‍ മൊയ്തുണ്ണി എന്നിവരുടെ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. ജലക്ഷാമത്തില്‍ നിന്നും വിവിധ കേടുകളില്‍ നിന്നും വളരെ പ്രയാസപ്പെട്ട് സംരക്ഷിച്ച്, കൊയ്‌തെടുക്കാന്‍ പാകമായ കൃഷിയാണ് പന്നികള്‍ വ്യാപകമായി നശിപ്പിച്ചത്. പാട്ടത്തിനെടുത്തും കടം വാങ്ങിയുമാണ് പലരും കൃഷി ചെയ്തിട്ടുള്ളത്. കൃഷിവകുപ്പും വനം വകുപ്പും കൃഷി സംരക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT