വേലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ നടപ്പിലാക്കുന്ന എന്റെ ഗ്രാമം – എന്റെ അഭിമാനം പദ്ധതിയുടെ 77-ാമത് പരിപാടിയായി ‘എന്റെ ഗ്രാമം പത്രം വായിക്കുന്നു’ എന്ന പേരില്‍ സൗജന്യ പത്രദാന പരിപാടി ആരംഭിച്ചു. രണ്ടാം വാര്‍ഡിന്റെ നേതൃത്വത്തില്‍ 76 ഓളം വ്യത്യസ്ത പരിപാടികളാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നടന്നത്. വേലൂര്‍ പഞ്ചായത്തിലെ പുഷ്പസദന്‍ ഓള്‍ഡ് എയ്ജ് ഹോം, ഗവ. യുപി.സ്‌കൂള്‍, ഗ്രാമീണ വായനശാല, വില്ലേജ് ഓഫീസ് തുടങ്ങി പൊതുസ്ഥലങ്ങളില്‍ ഒരു വര്‍ഷത്തേക്ക് പത്രം സൗജന്യമായി വിതരണം നടത്തുന്ന പരിപാടിയാണ് ‘എന്റെ ഗ്രാമം പത്രം വായിക്കുന്നു’ എന്നത്. പദ്ധതിയുടെ ചെയര്‍മാനും, പഞ്ചായത്തംഗവും ആയ പി.എന്‍ അനില്‍ മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. ഗിന്നസ്സ് സത്താര്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ ബവി. മുരളി മുഖ്യാതിഥി ആയിരുന്നു. ഗ്രന്ഥശാലാ പ്രവര്‍ത്തകനും, സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.വി. വിശ്വംഭരന്‍, രാജീവ് ഗാന്ധി സഹകരണ സംഘം സെക്രട്ടറി ജോയ്‌സി വി. എല്‍, വെള്ളാറ്റഞ്ഞൂര്‍ വാര്‍ഡ് വികസന സമിതി പ്രസിഡണ്ട് വേണു ഐക്കര എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ കണ്‍വീനര്‍ എല്‍സി ഔസേഫ് സ്വാഗതവും മദര്‍ സുപ്പീരിയര്‍ ജയില്‍ മരിയ ചടങ്ങില്‍ നന്ദിയും പറഞ്ഞു.