കുന്നംകുളം – ഗുരുവായൂര്‍ റോഡിലെ ഹോട്ടലില്‍ അഗ്‌നിബാധ. കുന്നംകുളം അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഗുരുവായൂര്‍ റോഡിലെ ഫുഡ് കോര്‍ണര്‍ ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത്. ഹോട്ടലിലെ അടുക്കളയില്‍ സ്ഥാപിച്ച സിലിണ്ടറില്‍ നിന്ന് തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെത്തുടര്‍ന്ന് കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരമറിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. സ്ഥാപനത്തിനു മുകളിലുണ്ടായിരുന്ന ആസ്പറ്റോസ് തീപിടുത്തത്തില്‍ തകര്‍ന്നു.