വിവസ്ത്രനായി റോന്തുചുറ്റി മോഷ്ടാവ്; കാട്ടകാമ്പാല്‍ സ്രായില്‍ മോഷണശ്രമം

കാട്ടകാമ്പാല്‍ സ്രായില്‍ മോഷണശ്രമം. തലേക്കര സുരേന്ദ്രന്റെ വീട്ടിലാണ് മോഷ്ടാവെത്തിയത്. വീട്ടിലെ സിസിടിവി ക്യാമറയില്‍ ദൃശ്യം തെളിഞ്ഞിട്ടുണ്ട്. വീടിന്റെ പുറകുവശത്തെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ക്യാമറയില്‍ കാണാം. വീടിന് ചുറ്റുപാടും നടന്ന മോഷ്ടാവ് സിസിടിവി ക്യാമറ കണ്ടതോടെ മാറുന്നതായുമുണ്ട്. വിവസ്ത്രനായ മോഷ്ടാവിന്റെ കൈയ്യില്‍ ടോര്‍ച്ചുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയം. കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.

ADVERTISEMENT