മഹിളാ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെയും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ അധിക്ഷേപിച്ചതിനെതിരെയും പന്തം കൊളുത്തി പ്രതിഷേധിച്ചു. എരുമപ്പെട്ടിയില്‍ നടന്ന പ്രതിഷേധം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സഫീന അസീസ് അധ്യക്ഷയായി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍ രാധിക, വിനോദിനി പാലക്കല്‍, വിജിനി ഗോപി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ലീഡര്‍ കെ.കരുണാകരന്റ പതിനാലാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Home Bureaus Erumapetty മഹിള കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധം നടത്തി