പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തും കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭക സഭ നടത്തി

പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തും കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭക സഭ നടത്തി. സംരംഭക വര്‍ഷം 2024-25 പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ രൂപീകരിച്ച പുതിയ സംരംഭങ്ങളുടെ യോഗമാണ് നടത്തിയത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാനിബ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എം എഫ്.എം.ഇ യെ കുറിച്ച് ഭാഗ്യ ലക്ഷ്മി ക്ലാസ്സ് നയിച്ചു. ലോണ്‍, ലൈസന്‍സ്, സബ്‌സിഡി എന്നിവയെ കുറിച്ചുള്ള പുതിയ സംരംഭകരുടെ സംശയ നിവാരണവും, ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു. ചാവക്കാട് ബ്ലോക്ക് വ്യവസായ ഓഫീസര്‍ ടി മനോജ് സ്വാഗതവും പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പി എച്ച് കൃഷ്‌ണേന്ദു നന്ദിയും പറഞ്ഞു.

 

 

ADVERTISEMENT