വേലൂര്‍ വോളി വാരിയേഴ്‌സ് ഒന്നാമത് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

വേലൂര്‍ വോളി വാരിയേഴ്‌സ് ഒന്നാമത് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ശനി വൈകീട്ട് 6.00 മണി മുതല്‍ വേലൂര്‍ വടക്കുമുറി കുതിരപറമ്പ് മൈതാനിയില്‍ പ്രമുഖ ടീമുകളെ അണിനിരത്തിക്കൊണ്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. 10001 ക്യാഷ് പ്രൈസ് ,മെട്രോ ഡിസൈന്‍ സ്‌പോണ്‍സേഡ് വിന്നേഴ്‌സ് ട്രോഫിക്കും രണ്ടാം സമ്മാനം 6001 രൂപ  ക്യാഷ് പ്രൈസ്, കൂടാതെ സുരേന്ദ്രന്‍ കൊട്ടിലിങ്ങലിന്റെ ഓര്‍മക്കായ് സച്ചിദാനന്ദന്‍ കോരിശ്ശേരി നല്‍കുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയാണ് മത്സരങ്ങള്‍ നടക്കുക. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍മാരായ സി.ഡി.സൈമണ്‍ സ്വപ്ന രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിജയികള്‍ക്ക് സമാപന ദിവസം ട്രോഫികള്‍ സമ്മാനിക്കും.

ADVERTISEMENT