മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പത്താമുദയം നിറമാല മഹോത്സവം ഭക്തിസാന്ദ്രമായി. വിശേഷാല്‍ പൂജകള്‍ക്ക് മേശാന്തി അനീഷ് കൈലാസം മുഖ്യകാര്‍മികത്വം വഹിച്ചു. കാലത്ത് നടന്ന ശീവേലി എഴുന്നള്ളിപ്പിന്ന് കലാമണ്ഡലം ശ്രീജിത്ത്, വെളപ്പായ നന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേവസ്വം ശ്രീരാമന്‍ എന്ന കൊമ്പന്‍ ഭഗവതിയുടെ തിടമ്പേറ്റി. സന്ധ്യക്ക് മുണ്ടത്തിക്കോട് കണ്ണന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യം, തുടര്‍ന്ന് തിരുവാതിര കളികള്‍ എന്നിവ ഉണ്ടായി. വൈകീട്ട് നടന്ന പുറത്തേക്കുള്ള എഴുന്നള്ളിപ്പില്‍ തെക്കുംമുറി, വടക്കുംമുറി ദേശക്കാര്‍ താലപൊലിയില്‍ മത്സരിച്ചണിനിരന്നു. കോമരം മാരാത്ത് വാസുദേവന്റെ വെളിപാടോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. അന്നദാനത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ദേവസ്വം ഓഫീസര്‍ എ. സുരേഷ്, സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.