എളവള്ളി ശ്രീനാരായണ ഗുരുദേവമന്ദിരം ഉത്സവാഘോഷത്തിന്റെ ഭാഗമായി പഞ്ചാരിമേളം അരങ്ങേറി

എളവള്ളി ശ്രീനാരായണ ഗുരുദേവമന്ദിരം ഉത്സവാഘോഷത്തിന്റെ ഭാഗമായി എളവള്ളിക്കാവ് വാദ്യകലാ ബാലസംഘത്തിന്റെ നേതൃത്വത്തില്‍
പഞ്ചാരിമേളം അരങ്ങേറി. വടക്കും ഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുട്ടികളുടെ പഞ്ചാരിമേളം നടന്നത്. എളവള്ളിക്കാവ് വാദ്യകല സംഘത്തിന്റെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് മുന്‍പ് അരങ്ങേറ്റം നടത്തിയ കുട്ടികളാണ് ഉത്സവാഘോഷത്തിന്റെ ഭാഗമായി ചെണ്ടയില്‍ കൊട്ടി കയറിയത്. എളവള്ളി സാമ്പത്തികോദ്ധാരണ സംഘത്തിന്റെ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ ഗുരു ദേവ സന്നിധിയില്‍ നടന്ന ഉത്സവ ചടങ്ങിനോടനുബന്ധിച്ചാണ് ദീപാരാധനയ്ക്ക് ശേഷം പഞ്ചാരി മേളം അരങ്ങേറിയത്.

ADVERTISEMENT