കടവല്ലൂര്‍ പഞ്ചായത്തിലെ കോട്ടോല്‍ കുന്നില്‍ നിന്നും ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുക്കാന്‍ എത്തിയ ടോറസ് ലോറി ഞായറാഴ്ച രാത്രി 10 മണിയോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. അമിത ലോഡ് കയറ്റി പോകുന്നു എന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. അമിത ഭാരവുമായി രാത്രി കാലങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി അധികൃതര്‍ സ്വീകരിച്ചില്ലെങ്കല്‍ ശക്തമായ സമരം തുടങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Home Bureaus Perumpilavu കോട്ടോല്‍ കുന്നില്‍ നിന്നും മണ്ണെടുക്കാന്‍ എത്തിയ ടോറസ് ലോറി നാട്ടുകാര്‍ തടഞ്ഞു