തിരുവാതിര വാണ്യത്തിന് മുന്നോടിയായി ‘ചിത്രവിളംബരം’ നടത്തി

തിരുവാതിര വാണ്യത്തിന് മുന്നോടിയായി കാട്ടകാമ്പാല്‍ ചിറയ്ക്കല്‍ സെന്ററില്‍ ഒരുക്കിയ ബാനറില്‍ ചിത്രകാരന്‍മാര്‍ ചിത്രങ്ങള്‍ വരച്ചു. ചിത്രവിളംബരം പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മ ഉദ്ഘാടനം ചെയ്തു. എം.കെ.സോമന്‍ അധ്യക്ഷത വഹിച്ചു. പി.സി.ബിനോയ്, കെ.കെ.വിജയന്‍, വി.പി.സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രകാരന്‍മാരായ എം.കെ.ജോണ്‍സണ്‍, കെ.കെ.ജയപ്രകാശ്, ശശി കാട്ടകാമ്പാല്‍, മോഹനനന്‍ കാട്ടകാമ്പാല്‍, എന്‍.എസ്.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ വരച്ചത്.

ADVERTISEMENT