26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതി ക്ഷേത്ര പൂര മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതി ക്ഷേത്ര പൂര മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

209

ഫെബ്രുവരി 8,9 തിയതികളില്‍ ആഘോഷിക്കുന്ന വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ബ്രോഷര്‍ ‘പൂരം 2025’ പ്രകാശനം ചെയ്തു. ഫെബ്രുവരി 2 ന് പൂരം കൊടിയേറ്റവും 5,6,7 തിയ്യതികളില്‍ പറയെടുപ്പും നടക്കും. ക്ഷേത്രോത്സവ വേദിയില്‍ കലാസന്ധ്യ, നൃത്തനൃത്യങ്ങള്‍, കൊച്ചിന്‍ രസികയുടെ സ്റ്റേജ് ഷോ എന്നിവ നടക്കും. 8 ന് ദേവസ്വം പൂരം കൂട്ടി എഴുന്നെളിപ്പിനു ശേഷം വിവിധ ദേശ കമ്മറ്റികളുടെ ഉത്സാവാഘോഷങ്ങള്‍ ക്ഷേത്രത്തിലെത്തും. 9 ന് പുലര്‍ച്ചെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രാത്രി പൂരം, മേളത്തോടെ താലപ്പൊലി എന്നിവയ്ക്കു ശേഷം ഗുരുതി പൂജയോടെ പൂരമഹോത്സവം സമാപിക്കും.

ADVERTISEMENT
error: Content is protected !!