വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ മേഖലകളില്‍ നിന്നായി 7 കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. വടക്കേകാട് പഞ്ചായത്ത് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് കണ്‍വീനര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന്‍ പി ജി സ്‌ക്വാഡിന് നേതൃത്വം നല്‍കി. പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് താക്കീതു നല്‍കി ലൈസന്‍സ് എടുക്കുന്നതിനായി 7 ദിവസം സമയം അനുവദിച്ചു. പരിശോധനയില്‍ പഞ്ചായത്ത് ലൈസന്‍സ്, തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ്, പരിസര ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവ പരിശോധിച്ചു, സ്‌ക്വാഡില്‍ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് രേണു, വി ഇ ഒ കൊഞ്ചിത, ക്ലര്‍ക്ക് അന്‍ഷിദ്, വടക്കേകാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി പി അന്‍വര്‍ ഷരീഫ്, എന്‍ ജി അജിത, കെ സുജിത്ത്, എസ് എന്‍ ഹമീമ എന്നിവര്‍ പങ്കെടുത്തു.
content summary; Banned plastic carry bags seized