പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2025-26 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2025-26 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു.  റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി നിസാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സൗദ അബ്ദുള്ള, നിഷാദത്ത് ടീച്ചര്‍, അഷറഫ് മുക്കണ്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം നേടാന്‍ മികവുറ്റ പ്രവര്‍ത്തനം നടത്തിയ ഇമ്പ്‌ലിമെന്റ് ഓഫീസര്‍മാര്‍, കുടുംബശ്രീ, സി ഡി എസ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കമാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവരെ ആദരിച്ചു.

ADVERTISEMENT