24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി

കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി

ഫൈറ്റേഴ്‌സ് കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി. 96 കടലാമ കുഞ്ഞുങ്ങളെയാണ് കടപ്പുറംഫൈറ്റേഴ്‌സ് തീരദേശത്തുനിന്നും കടലിലേക്ക് യാത്രയാക്കിയത്. സജിന്‍ ആലുങ്ങല്‍ , സത്യന്‍ കെ എസ്, വിപിന്‍ ആര്‍ വി, നസീര്‍, സനില്‍ എ സി എന്നിവരുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 16 ആമകളുടെ മുട്ടകളാണ് സംരക്ഷിച്ചത് . ഒലീവ് റിഡ്‌ലി വര്‍ഗ്ഗത്തില്‍ പെട്ട ഓരോ ആമയും നൂറിനും 150 നും ഇടയില്‍ മുട്ട ഇടാറുണ്ട്. കാലാവസ്ഥയ്ക്ക് അനുസരിച്ച് 45 മുതല്‍ 60 ദിവസമാണ് മുട്ട വിരിഞ്ഞിറങ്ങാന്‍ വേണ്ട സമയം. ധാരാളം വിദേശികളും ഈ ആമ കൂട് തുറക്കാന്‍ എത്തിയിരുന്നു. കൃഷി ഓഫീസര്‍ അനഘ ഉണ്ണികൃഷ്ണന്‍ പൊതുപ്രവര്‍ത്തകരായ അന്‍മോന്‍ മോത്തി, കെ എ ജയതിലകന്‍, ബാബു ചക്കര. കടപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ് നിമ്മി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!