തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്നയാള്‍ മരിച്ചു. ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആന ഇടഞ്ഞത്. ആന കൃഷ്ണന്‍കുട്ടിയെ തൂക്കിയെറിയുകയായിരുന്നു. പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ADVERTISEMENT