28.2 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണിക്ക് തുടക്കമായി

കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണിക്ക് തുടക്കമായി

കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണിക്ക് തുടക്കമായി. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. രാത്രി ക്ഷേത്രത്തിന്റെ 21 ദേശങ്ങളില്‍ നിന്നു നാട്ടുത്താലം എഴുന്നള്ളിക്കും. താലങ്ങള്‍ അശ്വതി വേല ദിവസമായ ഞായര്‍ പുലര്‍ച്ചെ ക്ഷേത്രത്തില്‍ സംഗമിച്ച് കൂട്ടിഎഴുന്നള്ളിപ്പ് നടത്തും. വൈകിട്ട് 6 ന് മേലേ കാവിലെയും താഴത്തെ കാവിലെയും കോമര സംഗമം, തുടര്‍ന്ന് കരിങ്കാളി, മൂക്കന്‍ചാത്തന്‍ തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ വേല കയറ്റം, രാത്രി 7.30 ന് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ ഗാനമേളയും അരങ്ങേറും. തിങ്കളാഴ്ച്ച രാവിലെ വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് പട്ടും താലിയും ചാര്‍ത്തല്‍, പറ വയ്പ് എന്നിവ ഉണ്ടാകും.3 ന് തട്ടിന്‍മേല്‍ കളി നടക്കും. വൈകിട്ട് തിറ, തെയ്യം എന്നിവയുടെ കൂട്ടി എഴുന്നള്ളിപ്പ് നടക്കും.

ADVERTISEMENT
error: Content is protected !!