കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോടെ വിഷരഹിത പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് വിലക്കുറവില്‍ വിപണനം ചെയ്യുന്ന ആഴ്ച്ചച്ചന്ത വേലൂര്‍ കാര്‍ഷിക – കാര്‍ഷികേതര സഹകരണം സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതലാണ് ചന്ത പ്രവര്‍ത്തിക്കുക. സംഘം പ്രസിഡന്റ് എംഎ ബിജു ആഴ്ച്ചച്ചന്ത ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം മെമ്പര്‍ ഇ കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ജമീല രാജീവ്, സംഘം സെക്രട്ടറി പി പ്രിയ, സംഘം മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.