27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur വേലൂരില്‍ ആഴ്ച്ചച്ചന്തയ്ക്ക് തുടക്കം

വേലൂരില്‍ ആഴ്ച്ചച്ചന്തയ്ക്ക് തുടക്കം

157

കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോടെ വിഷരഹിത പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് വിലക്കുറവില്‍ വിപണനം ചെയ്യുന്ന ആഴ്ച്ചച്ചന്ത വേലൂര്‍ കാര്‍ഷിക – കാര്‍ഷികേതര സഹകരണം സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതലാണ് ചന്ത പ്രവര്‍ത്തിക്കുക. സംഘം പ്രസിഡന്റ് എംഎ ബിജു ആഴ്ച്ചച്ചന്ത ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം മെമ്പര്‍ ഇ കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ജമീല രാജീവ്, സംഘം സെക്രട്ടറി പി പ്രിയ, സംഘം മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!