സമഗ്ര ശിക്ഷ കേരളം, ബി ആര് സി വടക്കാഞ്ചേരി 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേലൂര്‍ ഗവണ്മെന്റ് ആര് എസ് ആര് വി ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ച രണ്ട് അഡീഷണല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം കുന്നംകുളം എം എല്‍ എ എ സി മൊയ്തീന് നിര്‍വ്വഹിച്ചു.ചടങ്ങില്‍ എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന വിജയോത്സവവും വിവിധ എന്‍ഡോവ് മെന്റുകളുടെ വിതരണവും നടന്നു.തൃശൂര്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഡി പി സി തൃശൂര്‍ എസ് എസ് കെ സാലിഹ് പുളിയന്ഞ്ഞാലില് പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് മെമ്പര്‍ മീന സാജന് , വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രന് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുഷ വി ,വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍, തൃശൂര്‍ ഡിപി ഒ അന്‍ഫാസ് വി.എസ്, പി ടി എ പസിഡണ്ട് ഷജീനനാസര് സ്കൂള്‍ പ്രിന്‍സിപ്പല്‍ കവിത തുടങ്ങിയവര്‍ സംസാരിച്ചു.



