32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Velur വേലൂര്‍ ഫൊറോന ഗായകസംഘം വോക്കോളജി സെമിനാര്‍ സംഘടിപ്പിച്ചു

വേലൂര്‍ ഫൊറോന ഗായകസംഘം വോക്കോളജി സെമിനാര്‍ സംഘടിപ്പിച്ചു

8

വേലൂര്‍ ഫൊറോന ഗായകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. ഡോ. പോള്‍ പൂവ്വത്തിങ്കലിന്റെ നേതൃത്വത്തില്‍ വോക്കോളജി സെമിനാര്‍ സംഘടിപ്പിച്ചു. വേലൂര്‍ ഫൊറോന ഗായകസംഘം പ്രമോട്ടര്‍ ഫാദര്‍ സെബി പുത്തൂര്‍ അധ്യക്ഷത വഹിച്ച യോഗം ഫൊറോന വികാരി ഫാദര്‍ ജെയ്‌സണ്‍ തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വേലൂര്‍ അസി. വികാരി ഫാദര്‍ ജോണ്‍ പേരാമംഗലം, ബിജു മേയ്ക്കാട്ടുകുളം എന്നിവര്‍ സംസാരിച്ചു. ഫൊറോന ഗായകസംഘം പ്രസിഡണ്ട് നിധിന്‍ എസ് അറയ്ക്കല്‍ സ്വാഗതവും സെക്രട്ടറി സി എ ബെന്നി നന്ദിയും പറഞ്ഞു. സെമിനാറില്‍ ഫൊറോനയിലെ 17 ഇടവകകളില്‍ നിന്നായി 200 ഓളം പേരും മറ്റു ഫൊറാനകളില്‍ നിന്നുള്ളവരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!