32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Perumpilavu ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് റാസയില്‍ പങ്കെടുത്ത് ആയിരങ്ങള്‍

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് റാസയില്‍ പങ്കെടുത്ത് ആയിരങ്ങള്‍

8

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടുനുബന്ധിച്ച് നടന്ന എട്ടുനോമ്പ് റാസയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.തിങ്കളാഴ്ച വൈകീട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ മോര്‍ മിലിത്തിയോസ് യൂഹനോന്‍ മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു നിരവധി വൈദീകര്‍ സഹകാര്‍മ്മികരായി.പൊന്‍ – വെള്ളി കുരിശുകള്‍ ,മുത്തുക്കുടക്കള്‍ , മഞ്ഞവര്‍ണ്ണക്കുടകള്‍, കൊടികള്‍ എന്നിവയും ദൈമാതാവിനോടുള്ള പ്രാര്‍ത്ഥന – അപേക്ഷകള്‍ ചൊല്ലി കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ റാസയില്‍ പങ്കെടുത്തു അംശവസ്ത്രം അണിഞ്ഞ പതിമൂന്ന് വൈദീകര്‍ എന്നിവര്‍ റാസ കടന്ന് പോകുന്ന വീഥികളിലെ വിശ്വാസികള്‍ക്ക് ആശീര്‍വാദം നടത്തി.നാനാജാതി മതസ്ഥര്‍ ചിരാതുകള്‍ കത്തിച്ച് റാസയെ സ്വീകരിച്ചു.മാതൃ ദേവാലയത്തിന് മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.പള്ളിയിലെത്തിയപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ പേടകത്തില്‍ നിന്ന് പ്രത്യേക പ്രാര്‍ത്ഥനകളോടെ പുറത്തെടുത്തു.ഇടവക ദിനത്തില്‍ ഉയര്‍ന്നലേലം നടത്തിയ സജയന്‍ കിടങ്ങത് കുടുംബം, അവസാന ലേലം വിളിച്ച ചീരന്‍ ബിനു കുടുംബം , ആനക്കര സ്‌കൂള്‍ പ്രധാനദ്ധ്യാപകന്‍ ഡോ. നെല്‍സണ്‍ ചുങ്കത്ത് എന്നിവര്‍ക്ക് മെത്രാപ്പോലീത്ത ഉപഹാരം നല്‍കി. തുടര്‍ന്ന് പായസത്തോടുകൂടിയ വിഭവസമൃദ്ധമായ അത്താഴ സദ്യയും ഉണ്ടായി. പഴഞ്ഞി മോര്‍ എലിയാസ് കുടുംബയൂണിറ്റ് ശീതള പാനീയവും നല്‍കി.റാസക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ , ട്രസ്റ്റി സി.യു ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി , ഭക്തസംഘടന , കുടുംബയൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!