2024 – ലെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് ജാസ്മീന്‍ ഷെഹീറിന്റെ നേതൃത്വത്തില്‍ ഓവറോള്‍ ട്രോഫി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടില്‍ പറമ്പില്‍ ട്രോഫികള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് അധ്യക്ഷയായിരുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഷാലിഹ് ഷൗക്കത്ത്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷന്‍ മെമ്പര്‍ ഗസാലി തുടങ്ങിയവര്‍ ബി ഡി ഒ വര്‍ഗീസ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Home Bureaus Punnayurkulam 2024 ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി