25.2 C
Kunnamkulam
Sunday, August 2, 2026
Home Bureaus Punnayurkulam തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും നല്ല സ്‌കൂള്‍ ഡ്രൈവറായി തിരഞ്ഞടുക്കപ്പെട്ട ജോസിനെ ആദരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും നല്ല സ്‌കൂള്‍ ഡ്രൈവറായി തിരഞ്ഞടുക്കപ്പെട്ട ജോസിനെ ആദരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും നല്ല സ്‌കൂള്‍ ഡ്രൈവറായി തിരഞ്ഞടുക്കപ്പെട്ട അഞ്ഞൂര്‍ സ്വദേശിയായ കൊമ്പന്‍ വീട്ടില്‍ ജോസിനെ വടക്കേക്കാട് പഞ്ചായത്ത് ആദരിച്ചു. ഭരണസമിതി യോഗത്തില്‍ നടന്ന ആദര ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബു ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നബീല്‍ എന്‍.എം.കെ. പൊന്നാടയണിയിച്ചു. സെക്രട്ടറി സന്തോഷ്, വാര്‍ഡംഗം അശോകന്‍ എടക്കാട് എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ പത്തുവര്‍ഷതിനിടയില്‍ ഒരു അപകടവും വരുത്താതെ വാഹനമോടിച്ച ഡ്രൈവര്‍മാരില്‍ നിന്നുമാണ് ജോസിനെ പുരസ്‌കാരത്തിനായ് തിരഞ്ഞെടുത്തത്. 35 വര്‍ഷം ഗുഡ്‌സ് ഡ്രൈവറായി സേവനമനുഷ്ടിച്ച ജോസ് ഇപ്പോള്‍ 11 വര്‍ഷമായി വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യുപി സകൂള്‍ ബസില്‍ ഡ്രൈവറായി സേവനമനുഷ്ടിക്കുകയാണ്. സുനിതയാണ് ഭാര്യ. അഭിത് , ആബേല്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!