ചെന്നൈ ക്രെസന്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കിനോജി റിയു ഇന്ത്യ കടവല്ലൂര്‍ കരാത്തെ ടീമംഗങ്ങള്‍ നേട്ടം സ്വന്തമാക്കി. പഴഞ്ഞി എം ഡി കോളേജിലെ സാനിയ ടീം കുമിത്തെ മെഡലും ജന്നത്തുല്‍ ഷെറിന്‍ ടീം കത്ത മെഡിലും സ്വന്തമാക്കി. കോഴിക്കോട് ഫാറൂഖ് കോളേജിലെ ആഷിഫ കുമിത്തെയില്‍ ആദ്യ 16 ലും ഇടം നേടി. 70കോളേജുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ടീം മാനേജര്‍ ജിസ്മയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഈ മാസം ഹരിയാനയില്‍ നടക്കുന്ന ആള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ പങ്കെടുക്കും.