കടപ്പുറം ഗ്രാമപഞ്ചായത്ത് തീരോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് പതാക ഉയര്‍ത്തി. തീരോത്സവത്തിനോടനുബന്ധിച്ച് അഞ്ചങ്ങാടിയില്‍ നിന്ന് ആരംഭിച്ച് കൂട്ടയോട്ടം ഹയാത്ത് ആശുപത്രി എം ഡി ഡോ. പി.ടി. ഷൗജാദ് ഫ്‌ലാഗ് ഓഫ് ചെയ്തു. തൊട്ടാപ്പ് ബീച്ചില്‍ സമാപിച്ചു. പത്തു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന തീരോത്സവം ജനവരി 20 ന് സമാപിക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വിപി മന്‍സൂര്‍ അലി, ശുഭ ജയന്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.