ജാതിമത കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി നന്ദന്റെ ചികിത്സക്കായി വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികളില്‍ നിന്നും ധനസമാഹരണം നടത്തി. പെരുമ്പിലാവ് മസ്ജിദ് റഹ്‌മ , പരുവക്കുന്ന് മഹല്ല് മസ്ജിദ് , ആല്‍ത്തറ ജുമാമസ്ജിദ് , കൊരട്ടിക്കര മഹല്ല് മസ്ജിദ് , തുടങ്ങിയ കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ പള്ളികളില്‍ നിന്നുമാണ് നന്ദന്റെ ചികിത്സയ്ക്കാവശ്യമായ ഫണ്ട് ശേഖരണം നടത്തിയത്. നന്ദനുവേണ്ടി വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. രക്തകോശങ്ങളെയും മജ്ജയെയും ബാധിക്കുന്ന അപൂര്‍വ്വയിനം കാന്‍സര്‍ ബാധിച്ചു തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലാണ് പെരുമ്പിലാവ് നെടിയേടത്തുവീട്ടില്‍ നന്ദന്‍. പള്ളികളിലെ മഹല്ല് ഭാരവാഹികള്‍ ചേര്‍ന്ന് നന്ദന്‍ ചികിത്സാ സഹായ സമിതി ഭാരവാഹികളായ പി. ഐ രാജേന്ദ്രന്‍ , കെ ഇ സുധീര്‍ എന്നിവര്‍ക്ക് തുക കൈമാറി.
Home Bureaus Perumpilavu നന്ദന്റെ ചികിത്സക്കായി വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികളില്‍ നിന്നും ധനസമാഹരണം നടത്തി