24.5 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu കഞ്ചാവ് കടത്താന്‍ ശ്രമം ; രണ്ടുപേര്‍ പിടിയില്‍

കഞ്ചാവ് കടത്താന്‍ ശ്രമം ; രണ്ടുപേര്‍ പിടിയില്‍

 

പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുന്നംകുളം ചൊവ്വന്നൂര്‍ മാന്തോപ്പ് സ്വദേശി കരിയേടത്ത് വീട്ടില്‍ സനല്‍ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി അണ്ടനാത്ത് വീട്ടില്‍ മുബാഷിര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം . ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. സ്വിഫ്റ്റ് കാറിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പോലീസ് വാഹനം കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ പ്രതികള്‍, പിന്നാലെയെത്തിയ പോലീസുകാര്‍ സഞ്ചരിച്ച വാഹനത്തില്‍ തങ്ങളുടെ കാറിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!