24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Guruvayur മദ്യലഹരിയില്‍ ലോട്ടറിക്കടയിലേക്ക് ഗുണ്ടെറിഞ്ഞു; പാലക്കാട് സ്വദേശി അറസ്റ്റില്‍

മദ്യലഹരിയില്‍ ലോട്ടറിക്കടയിലേക്ക് ഗുണ്ടെറിഞ്ഞു; പാലക്കാട് സ്വദേശി അറസ്റ്റില്‍

ഗുരുവായൂരില്‍ ലോട്ടറി കടയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കരിങ്ങനാട് കാളത്തൊടി വീട്ടില്‍ അനീഷിനെയാണ് ടെമ്പിള്‍ എസ്.എച്ച്. ഒ. വിനോദ് വലിയട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മമ്മിയൂരിലെ വസന്തം ലോട്ടറി കടയിലേക്കാണ് കഴിഞ്ഞ അഞ്ചിന് ഇയാള്‍ സ്ഫോടക വസ്തു എറിഞ്ഞത്. ഇതേ തുടര്‍ന്ന് കടയുടമയുടെ മകന്‍ അഭിനവിന്റെ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചു. മദ്യലഹരിയില്‍ പടക്കക്കടയില്‍ നിന്ന് വാങ്ങിയ ഗുണ്ടാണ് തൊട്ടടുത്ത ലോട്ടറി കടയിലേക്ക് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!