എരുമപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ഡോ. റാണി മേനോന്‍ മാക്‌സി വിഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മുരിങ്ങത്തേരി നവനീതം അങ്കണവാടിയില്‍ നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ എന്‍.പി.അജയന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഒപ്‌ട്രോമെട്രിസ്റ്റ് അഞ്ജലി, കൗണ്‍സിലര്‍ ജിഷ്ണുരാജ്, ദേവിക, രസ്‌ന, മുഹ്‌സിന എന്നിവര്‍ നേതൃത്വം നല്‍കി.