കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു. അര്‍ദ്ധരാത്രിയിലാണ് അപകടമുണ്ടായതെന്നാണ് സൂചന.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. പ്രദേശവാസികള്‍ രാവിലെ നോക്കിയപ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാറേമ്പാടം ചൊവ്വന്നൂര്‍ റോഡിലാണ് അപകടമുണ്ടായത്. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.