പി.ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു

വെങ്കിടങ്ങ് പാടൂര്‍കടവ് ചായക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സംഗീത സദസ്സ് കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിരവധി അനുഭവങ്ങള്‍ അനുസ്മരിച്ച ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പ്രായഭേദമെന്യ ഏതൊരു ചെറിയ കലാകാരനും സംഗീതത്തിലുള്ള അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മികച്ച കൂട്ടായ്മയാണ് കടവ് ചായക്കൂട്ടമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുളിക്കകടവ് പാലത്തിന് സമീപം എല്ലാ ഞായറാഴ്ചകളിലും രാവിലെ നടക്കുന്ന സംഗീത വിരുന്നിലേക്ക് നിരവധി പേരാണ്് എത്തുന്നത്. പി.ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള സംഗീതപരിപാടിയും അനുസ്മരണത്തിന്റെ ഭാഗമായി നടന്നു.

ADVERTISEMENT