30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ടി എസ് വേലായുധന്‍ അനുസ്മരണദിനം ആചരിച്ചു

ടി എസ് വേലായുധന്‍ അനുസ്മരണദിനം ആചരിച്ചു

28

സിപിഎം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റി അംഗവും എളവള്ളി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ടി എസ് വേലായുധന്റെ ആറാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. പോള്‍ മാസ്റ്റര്‍ പടിയില്‍ നടന്ന അനുസ്മരണ ചടങ്ങ് സി.പി.ഐ.എം. മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി.ജി സുബിദാസ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി എഫ് രാജന്‍, കെ.എം പരമേശ്വരന്‍, എ.സി രമേഷ്, കൃഷ്ണന്‍ തുപ്പത്ത്, ശ്രീബിത ഷാജി എന്നിവര്‍ സംസാരിച്ചു. ടി എസ് വേലായുധന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!