ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌ക്കാരം വടക്കാഞ്ചേരി സ്വദേശി കെ.ആര്‍.രാജേഷിന്

തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌ക്കാരം വടക്കാഞ്ചേരി മലാക്ക സ്വദേശി കെ.ആര്‍.രാജേഷിന് ലഭിച്ചു. മലാക്ക കെ.ആര്‍.ഫാമിന്റെ ഉടമയാണ് രാജേഷ്. മതിലകത്ത് നടന്ന ജില്ലാ ക്ഷീര സംഗമത്തില്‍ സംസ്ഥാന മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പുരസ്‌ക്കാരം സമര്‍പ്പിച്ചു. 2010 മുതലാണ് ശാസ്ത്രീയമായ രീതിയില്‍ ഫാം ആരംഭിച്ചത്. ഇതിന് മുമ്പ് ബ്ലോക്ക് തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

ADVERTISEMENT