ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകര ചൊവ്വമഹോല്‍സവത്തിന്റെ ഭാഗമായി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്യത്തില്‍ ശ്രീ മുലയംപറമ്പത്തമ്മ പുരസ്‌കാര സമര്‍പ്പണം നടത്തി. കേന്ദ്രപൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ ക്ഷേത്രം കഴകം രാമന്‍ നമ്പീശന്‍, കൃഷ്ണന്‍ നമ്പീശന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച നമ്മള്‍ എന്ന നാടകവും അരങ്ങേറി. കേന്ദ്രപൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് മുരളി കുന്നത്തേരി, സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക് , ട്രഷറര്‍ സുഷി ആലിക്കര, വൈസ് പ്രസിഡന്റ് ജയന്‍, ജോയിന്‍സെക്രട്ടറി പ്രശാന്ത്, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.