31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu വേനല്‍കാല രോഗങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

വേനല്‍കാല രോഗങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

59

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ വേനല്‍ കാല രോഗങ്ങള്‍ക്കെതിരെ മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവര്‍ത്തങ്ങളും നടത്തുന്നതിന് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പഴഞ്ഞി സാമൂഹികരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സുരേഷ് ബാബു പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം റസാക്ക്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. പി രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ ദാസ്, വാര്‍ഡ് മെമ്പര്‍മാര്‍,ഡോക്ടര്‍ പ്രവീണ്‍, ഡോക്ടര്‍ നിഖില്‍ ജോസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയശ്രീ കെ യു, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍,പഴഞ്ഞി സാമൂഹികരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍,സ്‌കൂളിലെ പ്രധാനദ്ധ്യാപകര്‍,ആശാ പ്രവര്‍ത്തകര്‍,അംഗന്‍വാടിവര്‍ക്കേഴ്‌സ് സന്നദ്ധസേന അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!