ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി

കിനുജി റിയു ഇന്ത്യ കരാട്ടെ അക്കാദമി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി. സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഗിരീഷ് കുമാര്‍ അധ്യക്ഷനായി. പി.വി.സുനില്‍ മത്സരത്തിന് നേതൃത്വം നല്‍കി. കടവല്ലൂര്‍ അല്‍ ഹയാത്ത് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജിത വിശ്വംഭരന്‍, എഴുത്തുകാരന്‍ മുഹമ്മദ് കുട്ടി ശാന്തിപറമ്പില്‍, കരാട്ടെ പരിശീലകരായ നിഷാദ് മലപ്പുറം, വികാസ് കൊല്ലം, പി.എം. മുഹമ്മദ് ബാനിഷ് എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ കടവല്ലൂര്‍ അല്‍ ഹയാത്ത് ഇംഗ്ലീഷ് സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയം, ചാലിശ്ശേരി ജിഎംഎല്‍പി സ്‌കൂള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

ADVERTISEMENT