പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് അക്കിക്കാവ് സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട നിര്‍ധനരോഗികളും കിടപ്പുരോഗികളുമായവരുടെ ഹോം കെയര്‍ ചിലവിലേക്കായി കൈരളി ബില്‍ഡേഴ്‌സ് ജീവനക്കാരുടെ കൈത്താങ്ങ്. സമാഹരിച്ചതുക കൈരളി ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്‍ ലത്തീഫില്‍ നിന്നും സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റ് പ്രസിഡണ്ട് ഉസ്മാന്‍ കല്ലാട്ടയില്‍ ഏറ്റുവാങ്ങി. സെക്രട്ടറി രാഘേഷ് പി രാഘവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എ.കമറുദീന്‍, പാലിയേറ്റീവ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്മിത മുരളി, അബു പുത്തംകുളം, ഷാജി കെ എച്ച് എന്നിവര്‍ സംസാരിച്ചു.