കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ‘ലേണ്‍ വൈല്‍ പ്ലേയിംഗ്’ എന്ന പേരില്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തി. കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന സ്‌പോര്‍ട്‌സ് മീറ്റ് കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുള്‍ ഗനി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി പെരുമ്പിലാവ്, കായിക അദ്ധ്യാപകന്‍ ഷെരീഫ്, പി.ടി.എ പ്രസിഡണ്ട് ജമാല്‍, അബ്ദുള്‍ ഫത്താഹ് എന്നിവര്‍ സംസാരിച്ചു. തുടര്‍ വിദ്യാര്‍ത്ഥികളുടെ കായിക പ്രകടനങ്ങള്‍ നടന്നു. ഒരോ ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകളും നല്‍കി.