തിപ്പിലശ്ശേരിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പിലാവ് തിപ്പിലശ്ശേരിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിപ്പിലശ്ശേരി കോടതിപ്പടിക്ക് സമീപം വാടക കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പുല്ലാട്ട് രജനിയെയാണ് (39) കോട്ടേഴ്‌സിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിധവയായ പാലക്കാട് സ്വദേശിനി രജനി ആറു വര്‍ഷത്തോളമായി ഇവിടെ താമസിച്ചു വരികയായിരുന്നു.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍പടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ADVERTISEMENT