ചാലിശേരി ക്ഷീരോത്പാതക സഹകരണ സംഘത്തില്‍ സബ്‌സിഡി നിരക്കില്‍ കാലിതീറ്റ വിതരണം ചെയ്തു

ചാലിശേരി ക്ഷീരോത്പാതക സഹകരണ സംഘത്തില്‍ സബ്‌സിഡി നിരക്കില്‍ കാലിതീറ്റ വിതരണം ചെയ്തു. പൊതു വിപണിയില്‍ 1500 രൂപ വരുന്ന കാലിത്തിറ്റ 50 ശതമാനം കിഴിവിലാണ് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതിനായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തിയാണ് സ്ലോക്കിനു കീഴിലുള്ള പഞ്ചയത്തികളിലെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തത്. ക്ഷീര സംഘത്തില്‍ നടന്ന കാലാതീറ്റ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആര്‍. കുഞ്ഞുണ്ണി നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ധന്യ സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ വി.എസ്. ശിവാസ്, സംഘം പ്രസിഡണ്ട് പി.ബി സുനില്‍ മാസ്റ്റര്‍ , സെക്രട്ടറി ഷിബിന്‍ , ക്ഷീരകര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT