സംഗീത അധ്യാപികയായ സുഭദ്ര ടീച്ചറുടെ 100 -ാം പിറന്നാള്‍ കരിക്കാട് സി.എം.എല്‍.പി സ്‌കൂളില്‍ ആഘോഷിച്ചു

കരിക്കാട് സി.എം.എല്‍.പി.സ്‌കൂളില്‍ നിന്നും വിരമിച്ച സംഗീതാധ്യാപികയായ സുഭദ്ര ടീച്ചറുടെ നൂറാം പിറന്നാള്‍ സ്‌കൂളില്‍ ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ഉഷ ശശികുമാര്‍ അധ്യക്ഷയായ ചടങ്ങ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രെസിഡന്റ് പി. ഐ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂറിന്റെ നിറവില്‍ എത്തിയ സുഭദ്ര ടീച്ചറെ പൊന്നാട അണിയിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. പ്രധാനാധ്യാപിക ഷൈനി ടീച്ചര്‍, മാനേജര്‍ പി.ടി.ടെറിഷ്, വാര്‍ഡ് മെമ്പര്‍ സൗദ അബൂബക്കര്‍, പി.ടി.എ.പ്രെസിഡന്റ് ഷബീര്‍,പി.ടി.എ. എം.പി.ടി.എ. ഒ.എസ്.എ അംഗങ്ങള്‍, സ്‌കൂളിലെ വിരമിച്ച അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സദ്യയും ഒരുക്കിയിരുന്നു.

ADVERTISEMENT