സ്വകാര്യ ബസിന്റെ പിറകില്‍ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

 

കാഞ്ഞിരക്കോട് തോട്ടുപാലം ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസിന്റെ പിറകില്‍ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ കുണ്ടന്നൂര്‍ സ്വദേശി സുരേഷിനും യാത്രക്കാരിയായ കുണ്ടന്നൂര്‍ സ്വദേശി ലക്ഷ്മിക്കുമാണ് പരിക്കേറ്റത്. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസ്സിനു പുറകില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു . പരിക്കേറ്റ രണ്ട് പേരെയും 108 ആംബുലന്‍സില്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT