എളവള്ളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പി.വി.കുരിയന്‍ മാസ്റ്റര്‍ റോഡ് തുറന്നു കൊടുത്തു. മൂന്നു മീറ്റര്‍ വീതിയും 250 മീറ്റര്‍ നീളവും ഉള്ള റോഡ് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2024-25 വര്‍ഷത്തെ ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 15 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. റോഡിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായിരുന്നു. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം.റെജീന മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ടി.സി.മോഹനന്‍,എന്‍.ബി.ജയ,ചെറുപുഷ്പം ജോണി,ശ്രീബിത ഷാജി,ഷാലി ചന്ദ്രശേഖരന്‍,സനില്‍ കുന്നത്തുള്ളി,പി.എം.അബു ,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീല മുരളി എന്നിവര്‍ പ്രസംഗിച്ചു.