ശക്തമായക്കാറ്റില്‍ മരക്കൊമ്പ് പൊട്ടിവീണു ഗതാഗതം തടസപ്പെട്ടു

ശക്തമായക്കാറ്റില്‍ മരക്കൊമ്പ് പൊട്ടിവീണു ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാത്രി 2 മണിയോടെയാണ് പെങ്ങാമുക്ക് കരിച്ചാല്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവിന്റെ കൊമ്പ് പൊട്ടിവീണത്. വൈദ്യുതി കമ്പികള്‍ക്കും കേബിള്‍ വയറുകള്‍ക്കും ഭാഗികമായി തകരാര്‍ സംഭവിച്ചു.ബുധനാഴ്ച രാവിലെ വാര്‍ഡ് മെമ്പര്‍ പ്രദീപ് കൂനത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരായ ശ്രീലാല്‍, മനു, അതില്‍ , അശ്വിന്‍ , പ്രനില്‍, എവിന്‍ , മഹേഷ് എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗത യോഗ്യമാക്കി. തകരാറിലായ കേബിള്‍ പുനസ്ഥാപിക്കാനുള്ള ജോലികള്‍ ആരംഭിച്ചു.

ADVERTISEMENT